ഓട്ടോയിൽ വിദേശികളുടെ സവാരി ഗിരിഗിരി
1540685
Tuesday, April 8, 2025 1:55 AM IST
കെ.കെ. അർജുനൻ
തൃശൂർ: ഭംഗിയുള്ള കേരളത്തിലെ കാഴ്ചകൾകണ്ട് ഭംഗിയുള്ള ഓട്ടോറിക്ഷയിൽ വിദേശികളുടെ സവാരിഗിരിഗിരി. സഞ്ചാരികൾക്കു പ്രിയങ്കരമായ റിക്ഷ റണ്‍ ഇന്ത്യയിലെ സവാരിക്കാരാണ് കളർഫുൾ ഓട്ടോയിൽ തൃശൂർവഴി കടന്നുപോയത്. ഓട്ടോ ഓടിച്ച തും വിദേശികളാണ്.
വിദേശവനിതകളാണ് മിക്കപ്പോഴും ഓട്ടോ ഡ്രൈവറുടെ സീറ്റിൽ. കൊച്ചിയിൽനിന്ന് ജെയ് സാൽമീർവരെയാണ് ഇവരുടെ യാത്ര. ഇവർ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകൾ പതിവിൽ നിന്നും വ്യത്യസ്തമായ ഓട്ടോകളാണ്.
നിറങ്ങളിൽ നീരാടിയ ഓട്ടോറിക്ഷകളിൽ കൗതുകമുള്ള പല ചിത്രങ്ങളും വരച്ചിട്ടുണ്ട്. ജനപ്രിയ കാർട്ടൂണ്‍ കഥാപാത്രങ്ങളായ മായാവിയും ഡാകിനിയും ചിത്രങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. പുലിയും സിംഹവുമൊക്കെ ചില വണ്ടികളിൽ കാണാം.
ഒരു കാരവൻപോലെ ഓട്ടോറിക്ഷയിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. ആവശ്യമെങ്കിൽ ഭക്ഷണം പാകം ചെയ്യാനുള്ള സജ്ജീകരണമടക്കം.
എറണാകുളത്തുനിന്ന് കൊടുങ്ങല്ലൂർവഴി തൃപ്രയാറിലെത്തി ഗുരുവായൂരിനെ തൊട്ടാണു തൃശൂർവഴിയുള്ള ഈ സംഘത്തിന്റെ യാത്ര. ഇരുപത്തഞ്ചോളം പേർ സംഘത്തിലുണ്ട്.