അഡ്വ. പി.കെ. ഇട്ടൂപ്പ് അനുസ്മരണം നടത്തി
1540134
Sunday, April 6, 2025 6:15 AM IST
ചാലക്കുടി: മുൻ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ. പി.കെ. ഇട്ടൂപ്പ് 27-ാം ചരമവാർഷിക അനുസ്മരണംനടത്തി. കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി എംപി ഉദ്ഘാടനംചെയ്തു.
ചാലക്കുടിയിലെ കേരള കോൺഗ്രസിന്റെ നിറസാന്നിധ്യവും നേതൃത്വപക്വതയുമായിരുന്നു പി.കെ. ഇട്ടൂപ്പെന്ന് ജോസ് കെ.മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷതവഹിച്ചു. സെബാസ്റ്റ്യൻ ചൂണ്ടൽ, ബേബി മാത്യു കാവുങ്കൽ, ബേബി നെല്ലിക്കുഴി, പോളി ഡേവിസ്, ഡെന്നീസ് കെ. ആന്റണി എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: അഡ്വ.പി.കെ. ഇട്ടൂപ്പിന്റെ 27-ാം ചരമവാർഷികത്തോടനുബന്ധിച്ച് പി.കെ. ഇട്ടൂപ്പ് മെമ്മോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാരസമർപ്പണവും ജോസ് കെ.മാണി എംപി നിർവഹിച്ചു.
അഡ്വ.കെ.ബി സുനിൽകുമാറിന് 'അഡ്വ.പി.കെ. ഇട്ടൂപ്പ് സ്മാരക പുരസ്കാരം' സമ്മാനിച്ചു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യാതിഥിയായിരുന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. കുമാരൻ, അഡ്വ.പി.ഐ. മാത്യു, ഫാ. വർഗീസ് പാത്താടൻ, അഡ്വ. ആന്റോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.