മുരിങ്ങൂരിൽ പുലിയെ കണ്ടതായി വീട്ടുകാർ; പുലിയല്ല കുറുനരിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ
1540128
Sunday, April 6, 2025 6:15 AM IST
മുരിങ്ങൂർ: മുരിങ്ങൂരിൽ പുലിയെ കണ്ടതായി വീട്ടുകാർ. എന്നാൽ അന്വേഷണത്തിൽ പുലിയല്ല കുറുനരിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. മുരിങ്ങൂർ ഡിവൈൻ മേൽപ്പാലത്തിനു സമീപം താമസിക്കുന്ന മണ്ണേലി ലീലയുടെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടതായി പറയുന്നത്.
ഇന്നലെ രാത്രി 7.30ന് രണ്ടു പുലികൾ വീട്ടുമുറ്റത്തുകൂടി നടന്നുപോകുന്നതായി കണ്ടതായി വീട്ടുകാർ പറയുന്നു. വനംവകുപ്പ് അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധനനടത്തി. കാൽപ്പാടുകൾ പരിശോധിച്ചതിൽ കുറുനരിയാണെന്ന നിഗമനത്തിലാണ്. വിവരമറിഞ്ഞ് സനീഷ്കുമാർ ജോസഫ് എം എൽഎയും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി.