മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
1540732
Tuesday, April 8, 2025 2:50 AM IST
അരിന്പൂർ: എറവ് കരുവാൻ വളവ് ചക്കിമുനയിൽ മാരാൻ ശങ്കരന്റെ മകൻ ബാബു (57) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. എറവ് രാജ മുട്ട് കോൾപ്പടവിൽ കാവൽക്കാരനായിരുന്നു.
പത്തു ദിവസമായി രോഗബാധിതനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. മാതാവ്: അമ്മിണി. ഭാര്യ: ശോഭ. മകൻ: സിബി.