ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല: ടി.വി. ചന്ദ്രമോഹൻ
1540160
Sunday, April 6, 2025 6:37 AM IST
തൃശൂർ: ഫാ. ഡേവിസ് ജോർജ് ജബൽപുരിൽ ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമായി ലഘൂകരിച്ചുകാണുന്നത് അപലപനീയമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ. ന്യൂനപക്ഷങ്ങളുടെ കാലങ്ങളായി നിലനിൽക്കുന്ന അവകാശങ്ങളിലും വിശ്വാസങ്ങളിലുമുള്ള കടന്നുകയറ്റത്തെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. തൃശൂരിൽ നടന്ന രാപ്പകൽ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കണ്‍വീനർ കെ.ആർ. ഗിരിജൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് തൃശൂർ നിയോജകമണ്ഡലം കണ്‍വീനർ രവി ജോസ് താണിക്കൽ, നേതാക്കളായ എ. പ്രസാദ്, ഐ.പി. പോൾ, പുഷ്പാംഗദൻ, ബൈജു വർഗീസ്, സി.ബി. ഗീത, പി. ശിവശങ്കരൻ, ഇട്ടിച്ചൻ തരകൻ, കോർപറേഷൻ കൗണ്‍സിലർമാരായ സുനിൽരാജ്, സിന്ധു ആന്റോ, ആൻസി പുലിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.