ജീവിതമാണു ലഹരി; ക്യാന്പ് നടത്തി
1540687
Tuesday, April 8, 2025 1:55 AM IST
തൃശൂർ: ജീവിതമാണു ലഹരി, വിജയമാകണം ലക്ഷ്യം എന്ന മുദ്രാവാക്യമുയർത്തി ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച കുട്ടിക്കൂട്ടം ജില്ലാ ക്യാമ്പ് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ അഡ്വ. എൻ. ഗിരീഷ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ മുഖ്യാതിഥിയായിരുന്നു. എം.പി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. 13 നും 18 നും ഇടയിൽ പ്രായമുള്ള നാനൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഓർഡിനേറ്റർ സുരേഷ് കെ. കരുൺ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, എം.എൽ. ബേബി, സജീവൻ കുരിയച്ചിറ, ഉസ്മാൻ ഖാൻ, ചന്ദ്രാനന്ദ് തുടങ്ങിയവർ ക്യാന്പിനു നേതൃത്വം നൽകി.
ഇന്റർനാഷണൽ ട്രെയ്നർ എഡിസൺ ഫ്രാൻസ്, റിട്ട. എസ് ഐ സുവ്രതകുമാർ, പി.എൽ. ജോമി, റോമ വശ്വാനി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.