ജീപ്പുതടഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ടു യുവാക്കള്‍ പിടിയില്‍
1537507
Saturday, March 29, 2025 1:22 AM IST
വെള്ളിക്കുളങ്ങര: മൂന്നുമുറി പെട്രോള്‍പമ്പിനു സമീപം റോഡില്‍വച്ച് പോലീസ് ജീപ്പ് തടയുകയും വാഹനമോടിച്ചിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അമല്‍രാജിനെ ആക്ര മിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത രണ്ടുയു വാക്കളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു. നൂലുവള്ളി സ്വദേശി വിഷ്ണു (25), നാഡിപ്പാറ സ്വദേശി നവീന്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിക്കുളങ്ങര പോലീസ് ഇന്‍സ്പെക്ടറെ ജീപ്പില്‍ ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചശേഷം അമല്‍രാജ് തിരികെ വെള്ളിക്കുളങ്ങര സ്റ്റേഷനിലേക്ക് പോകുമ്പോള്‍ മൂന്നുമുറിയില്വച്ച് യുവാക്കള്‍ റോഡില്‍ വാഹനങ്ങള്‍ തടയുകയായിരുന്നുവെന്ന് പോ ലീസ് പറഞ്ഞു.
വാഹനത്തിന്റെ മുന്‍ഗ്ലാസില്‍ അടിക്കുകയും ഇതുകണ്ട് വാഹനമോടിക്കുന്ന അമല്‍രാജ് പുറത്തിറങ്ങയിപ്പോള്‍ വിഷ്ണു കഴുത്തില്‍ കുത്തിപ്പിടിക്കുകയും തെറിപറയുകയും പിടിച്ചുതള്ളുകയും ചെയ്തു.
അമല്‍രാജ് ജീപ്പിനു മുകളിലേക്ക് വീണതോടെ കൈ പിടിച്ചുവലിച്ച് തിരിക്കുകയും നവീന്‍ അമല്‍ രാജിന്റെ നെഞ്ചില്‍ ശക്തമായി പിടിച്ചുതള്ളുകയും ചെയ്തതായി പോലീസ് പറഞ്ഞു. നാട്ടുകാര്‍ വിവര മറിയിച്ചതനുസരിച്ച് ഇന്‍സ്പെക്ടര്‍ കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി.