കേ​ച്ചേ​രി: കേ​ച്ചേ​രി പെ​രു​മ​ണ്ണ് പി​ഷാ​രി​ക്ക​ൽ ശ്രീ ​കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ പ്രതി പി​ടി​യി​ൽ. 18ന് ​രാ​ത്രി​യി​ലാ​ണ് ക്ഷേ​ത്ര​ത്തി​ലെ വാ​തി​ലു​ക​ളു​ടെ ലോ​ക്ക് പൊ​ളി​ച്ചു നീ​ക്കു​ക​യും അ​ക​ത്തു ക​യ​റി ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളി​ലേ​യും ഓ​ഫീ​സ് മു​റി​യി​ലെ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മോ​ഷ്ടി​ച്ചത്.

ആ​ലു​വ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ബി​ൻ(24) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലെ ഫിം​ഗ​ർ പ്രി​ന്‍റും പ്ര​തി​യു​ടെ ഫിം​ഗ​ർ​പ്രി​ന്‍റിന്‍റെെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റൊ​രു കേ​സി​ൽ ആ​ലു​വ​യി​ൽ പി​ടി​കൂ​ടി​യ പ്ര​തി​യെ അ​വി​ടെ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് തെ​ളി​വെ​ടു​പ്പി​ന് കു​ന്നം​കു​ളം അ​ഡീ​ഷ​ണ​ൽ ഇ​ൻ​സ്പെ​ക്ട​ർ പോ​ളിയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കേ​ച്ചേ​രി​യി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.