ഒമിനി വാനും ബൈക്കും കൂട്ടിയിടിച്ച് ചിറ്റിലപ്പിള്ളി സ്വദേശിക്ക് പരിക്ക്
1538054
Sunday, March 30, 2025 7:27 AM IST
പറപ്പൂർ: ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് ചിറ്റിലപ്പിള്ളി സ്വദേശിക്ക് പരിക്ക്. ചിറ്റിലപ്പിള്ളി പഴമ്പുഴ ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്.
പരിക്കേറ്റ ചിറ്റിലപ്പിള്ളി സ്വദേശി താമരത്ത് വീട്ടിൽ സുനിലിനെ (48) പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.