സംസ്ഥാന അമേച്വര്‍ നാടക അവാര്‍ഡ് സമ്മാനിച്ചു
1538175
Monday, March 31, 2025 1:16 AM IST
കൈപ്പറമ്പ്: എടക്കളത്തൂര്‍ ദേശാഭിമാനി കലാ-കായിക സാംസ്കാരികവേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കേരള സംഗീതനാടക അക്കാദമിയുടെ സംസ്ഥാന അമേച്വര്‍ നാടക അവാര്‍ഡ് വിതരണംചെയ്തു. എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യുപി സ്കൂളില്‍ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു.
സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്് അശോകന് ചരുവില്‍, അക്കാദമി നിര്‍വാഹക സമിതിയംഗം ജോണ്‍ ഫെര്‍ണാണ്ടസ്, തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് ശ്രീകല കുഞ്ഞുണ്ണി, സംഘാടകസമിതി ചെയര്മാന് പ്രഫ.വി.എസ്. മാധവന്, കെ.സി. ഷാജു എന്നിവർ സംസാരിച്ചു. 14 കാറ്റഗറികളിലായി 15 കലാകാരന്മാര്ക്കാണ് അവാര്‍ഡ് വിതരണംചെയ്തത്.