തെക്കുംകര കളറാകുന്നു
1537490
Saturday, March 29, 2025 1:22 AM IST
പുന്നംപറമ്പ്: തെക്കുംകര കളറാകുന്നു: തെക്കുംകര പഞ്ചായത്തിന്റെ "ശുചിത്വ സുന്ദര മച്ചാട്' എന്ന പദ്ധതിയുടെഭാഗമായാണ് പഞ്ചായത്ത് പരിധിയിലെ പൊതു ഇടങ്ങളിൽ വർണ വിസ്മയം തീർക്കുന്നത്. മച്ചാടിന്റെ സ്വന്തം കലാകാരൻഷാജു കുറ്റിക്കാടനാണ് ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകുന്ന ചിത്രങ്ങൾ ഒരുക്കുന്നത്.
പരിസര ശുചിത്വം നിലനിർത്തും, വലിച്ചെറിയൽ പ്രവണത ഒഴിവാക്കിയും, പ്രകൃതി സൗഹാർദമാക്കി ശുചിത്വ ഗ്രാമമാക്കാവാനുള്ള ബോധവൽക്കരണ സന്ദേശങ്ങൾക്ക് നിറം പകരുകയാണ് മച്ചാടിന്റെ സ്വന്തം കലാകാരൻ. തെക്കുംകര പഞ്ചായത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ വർണക്കാഴ്ചകൾ ഒരുക്കുകയാണ് ഷാജുകുറ്റിക്കാടൻ.
ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതി ന്റെ ഭാഗമായാണ് വിവിധ ഇടങ്ങളിൽ പെയിന്റിങ്ങുകൾ തീർക്കുന്നതെന്ന് കലാകാരനായഷാജു കുറ്റിക്കാടൻ പറഞ്ഞു.
തെക്കുംകര പഞ്ചായത്തി ന്റെ വിവിധ വാർഡുകളിൽ ഇത്തരത്തിൽ നിർമാർജന സന്ദേശം പകരുന്ന പെയിന്റിംഗ് തീർക്കുന്നുണ്ടെന്ന് ഷാജുപറഞ്ഞു. തെക്കുംകര പഞ്ചായത്തിലെ പൊതുസ്ഥലങ്ങളായ സ്കൂൾ മതിലുകൾ, പഞ്ചായത്ത് കിണറുകൾ,ആശുപത്രിപരിസരം, സർക്കാർ ഓഫീസുകളുടെ മതിലുകൾ, അങ്കണവാടികൾ എല്ലാം ഇത്തരത്തിൽ പെയിന്റിങ്ങുകൾ തീർക്കുന്നുണ്ട്.
പഞ്ചായത്തിനെ കൂടുതൽ വൃത്തിയും മനോഹരവുമായ ഗ്രാമമാക്കി മാറ്റി കേരളത്തിന് തന്നെ മാതൃക തീർക്കാൻ കഴിയുന്ന പ്രവൃത്തികളാണ് തെക്കുംകര പഞ്ചായത്തിൽ തുടരുന്നത്. ഇതിനോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് 18 വാർഡുകളിലും മാലിന്യംനീക്കം ചെയ്യുന്ന പ്രവർത്തികളും നടന്നുവരുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാറും, പഞ്ചായത്ത് സെക്രട്ടറി ഡോ.ടി.എൻ. ബിന്ദുവും പറഞ്ഞു.