അ​രി​പ്പാ​ലം: വി​ശു​ദ്ധ സെ​ബ​സ്ത്യാ​ നോ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണ​ത്തി​ന് അ​രി​പ്പാ​ലം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​ള്ളി​യി​ല്‍ സ്വീ​ക​ണം ന​ല്‍​കി. ചെ​ട്ടി​യ​ങ്ങാ​ടി തി​രു​ക്കുടും​ബ ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന തി​രു​ശേ​ഷി​പ്പ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ അ​രി​പ്പാ​ലം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​‌ലേ​ക്ക് ആ​ന​യി​ച്ചു.

തി​രു​ശേ​ഷി​പ്പ് ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​യശേ​ഷം ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് റോ​മി​ലെ വി​ശു​ദ്ധ​ന്‍റെ നാ​മ​ത്തി​ലു​ള്ള ബ​സി​ലി​ക്ക​യു​ടെ റെ​ക്ട​ര്‍ ഫാ. ​സ്റ്റ​ഫാ​നോ റ്റം​ബ്യൂ​റോ, വൈ​സ് റെ​ക്ട​ര്‍ ഫാ. ​കാ​ര്‍​ലോ ഡി. ​ജി​യോവാ​നി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രായി.

ന​വീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന അ​രി​പ്പാ​ലം കെ​ട്ടു​ചി​റ​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ ക​പ്പേ​ള​യി​ല്‍ സ്ഥാ​പി​ക്കാ​ന്‍ വി​ശു​ദ്ധ​ന്‍റെ ഒ​രു തി​രു​ശേ​ഷി​പ്പ് ഫാ. ​സ്റ്റ​ ഫാ​നോ റ്റം​ബ്യൂ​റോ അ​രി​പ്പാ​ലം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ വി​കാ​രി ഫാ. ​ഡ​യ​സ് ആ​ന്‍റണി വ​ലി​യ​മ​ര​ത്തു​ങ്ക​ലി​ന് കൈ​മാ​റി.

ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നുവ​രെ വി​ശ്വാ​സി​ക​ള്‍​ക്ക് തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി വ​ലി​യ​മ​ര​ത്തു​ങ്ക​ല്‍, ഷാ​ജ​പ്പ​ന്‍ തി​യ്യാ​ടി, അ​ഗ​സ്റ്റി​ന്‍ പി​ന്‍​ഹീ​റോ, പോ​ള്‍ ന്യൂ​ന​സ്, നി​ക്‌​സ​ണ്‍ പി​ന്‍​ഹീ​റോ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.