ചെന്ത്രാപ്പിന്നി ഗവ. എൽപി സ്കൂൾ പരിസരം ശുചീകരിച്ചു
1538016
Sunday, March 30, 2025 7:02 AM IST
ചെന്ത്രാപ്പിന്നി: മാലിന്യ മുക്ത കേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പൊതുശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നി ഗവ.എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു.
സിപിഎം നാട്ടിക ഏരിയ കമ്മിറ്റി അംഗം അഡ്വ വി.കെ ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
ലോക്കൽ സെക്രട്ടറി ഷീന വിശ്വൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എൻ. അജയകുമാർ, ടി.എസ്. ശ്രീരാജ്, എം.വി. ഹരിലാൽ, ഐഷാബി മുഹമ്മദ്, സി.എ. വത്സൻ, പഞ്ചായത്ത് മെമ്പർ ഷൈജ ഷാനവാസ്, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാർ, പാർട്ടി പ്രവർത്തകർ എന്നിവർ ശുചീകരണത്തിനു നേതൃത്വം നൽകി.