ആറുപേര്‍ക്കെതിരേ കാപ്പചുമത്തി
1538031
Sunday, March 30, 2025 7:07 AM IST
ഇരിങ്ങലക്കുട: തൃശൂര്‍ റൂറല്‍ ജില്ലയില്‍ കുപ്രസിദ്ധ ഗുണ്ടകളായ ആറുപേര്‍ക്കെതിരെ കാപ്പ ചുമത്തി നടപടികള്‍ സ്വീകരിച്ചു.
മതിലകം പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ പനങ്ങാട് പോഴങ്കാവ് സ്വദേശി ചെന്നാറ വീട്ടില്‍ മുത്തു എന്ന് വിളിക്കുന്ന ധനേഷ് (40) നെ ഒരു വര്‍ഷത്തേക്ക് നാടുകടത്തി. ധനേഷിന് കൊടുങ്ങല്ലൂര്‍, മതിലകം, പുതുക്കാട് പോലീസ് സ്റ്റേഷനുകളിലായി മൂന്നു അടിപിടിക്കേസുകളും ഒരു കവര്ച്ചാക്കേസുമുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ കയ്പമംഗലം സ്വദേശി പള്ളിപറമ്പില്‍ വീട്ടില്‍ ഷാബിത്ത് എന്ന് വിളിക്കുന്ന ഷാബിദ് (32), ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ കരൂപ്പടന്ന മാക്കാംതറ വീട്ടില്‍ അമീന് (25) എന്നിവരെയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയത്.
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഗുണ്ടകളായ ലോകമല്ലേശ്വരം തിരുവള്ളൂര്‍ കോറാശേരി വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന വൈശാഖ് (28), ലോകമല്ലേശ്വരം കാരൂര്‍മഠം സ്വദേശി കുന്നത്ത്പടിക്കല് വീട്ടില്‍ തനു എന്ന് വിളിക്കുന്ന തനൂഫ് (28), കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ കാട്ടൂര്‍ ഇല്ലിക്കാട് കുതിരപ്പുള്ളി വീട്ടില്‍ തിലേഷ് (40) എന്നിവരെയാണ് കാപ്പ പ്രകാരം ആറുമാസക്കാലത്തേക്ക് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍വന്ന് ഒപ്പുവയ്ക്കുന്നതിന് ഉത്തരവായിട്ടുള്ളത്.
തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ നൽകിയ ശിപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡിജിപി ഹരിശങ്കര്‍ ആണ് ഉത്തരവു പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ.രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, മതിലകം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, എസ്ഐ രമ്യ കാര്ത്തികേയന്, എഎസ്ഐ വിന്‍സി, തോമസ്, കയ്പമംഗലം പോലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പേലീസ് ഓഫീസര്‍മാരായ ഷിജു, പ്രവീണ്‍ ഭാസ്കര്‍, പരിയ, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അരുണ്‍.ബി.കെ, എഎസ്ഐ സുമേഷ് ബാബു, സീനിയര്‍ സിവില്‍ പേലീസ് ഓഫീസര്‍ ഷിജു, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.