ആർടിഒയുടെ വാഹനത്തിൽനിന്നും പണം കണ്ടെത്തി
1538038
Sunday, March 30, 2025 7:08 AM IST
വടക്കാഞ്ചേരി: ആർടിഒയുടെ വാഹനത്തിൽ നിന്നും പണം കണ്ടെത്തി. വടക്കാഞ്ചേരി സിവിൽ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ആർടി ഓഫീസിലെ അഡി. മോട്ടോർ വെഹിക്കൾ ഇൻസ്പ്പെക്ടർ ജോർജ് ജി കൂളയുടെ കാറിൽ നിന്നാണ് പണം കണ്ടെത്തിയത്.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ജോർജ് ജി കൂളയും, ഏജന്റ് നിധിൻ കണ്ണനും വാഹനത്തിൽ ഇരിക്കുന്നത് കണ്ടെത്തുകയും വണ്ടിയിൽ നടത്തിയ പരിശോധനയിൽ ഏജന്റ്് കൈക്കൂലി വാങ്ങുന്നതിനായി തയ്യാറാക്കിയ മറ്റു ഏജന്റുമാരുടെ പേരും, വാഹനങ്ങളുടെ ലീസ്റ്റും, പണം അടങ്ങിയ പഴ്സും സീറ്റിനടിയിൽ നിന്നും കണ്ടെത്തി.
വടക്കാഞ്ചേരി ആർടി ഓഫീസിനെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ലഭിച്ചിരുന്ന തെന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.