നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
1538160
Monday, March 31, 2025 1:15 AM IST
പാലിയേക്കര: ടോൾപ്ലാസയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഒരു കുട്ടിയുൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്തേയ്ക്കുള്ള ടോൾബൂത്തിൽ കാത്തുനിന്നിരുന്ന രണ്ട് കാർ, ഒരു ചരക്ക് ലോറി എന്നിവയിലേക്കാണ് കണ്ടെയ്നർ ലോറി ഇടിച്ചുകയറിയത്.
കണ്ടെയ്നർ ലോറി ഡ്രൈവർക്കും കാറിലെ യാത്രക്കാരിയായ കുട്ടിക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ലോറി മുൻപിൽ നിർത്തിയിട്ട ചരക്ക് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ചരക്ക് ലോറി മുൻപിലുണ്ടായിരുന്ന രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു.
നാട്ടുകാരും ടോൾ പ്ലാസ അധികൃതരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ കണ്ടെയ്നർ ലോറിയുടെ മുൻഭാഗം തകർന്നു.
നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു
കൈപ്പറമ്പ്: പുത്തൂരിൽ ചിരോത്ത്പടിയിൽ നിന്നും കൈപ്പറമ്പിലേക്ക് വന്നിരുന്ന വിവാഹ വീഡിയോ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു.
ഡ്രൈവറുടെ കണ്ണിൽ പ്രാണി പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഒരാൾക്ക് നിസാരപരിക്കേറ്റു.