ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി
1538048
Sunday, March 30, 2025 7:14 AM IST
ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണം തുടങ്ങി. വിവിധ ദേശങ്ങളിലുള്ള ഭക്തർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര നടപ്പുരയിൽ ഒരുക്കി വെച്ചിരുന്ന ഓട്ടു ചരക്കിലാണ് ഭക്തർ കൂട്ടമായി നെയ്യ് സമർപ്പിച്ചത്.
സമ്പൂർണ നെയ്വിളക്കിനും ശ്രീലകത്തും ചുറ്റിലും ഉള്ള നെയ് വിളക്കിനും വേണ്ടിയുള്ള സമർപ്പണമായിരുന്നു നടന്നത്. ശാസ്താവിന് നിവേദിച്ച കടുംമധുര നെയ്പ്പായസം ഭക്തർക്ക് പ്രസാദമായി നൽകി. പൂരം വരെയുള്ള ദിവസങ്ങളിൽ ഭക്തവത്സലനായ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ ചുറ്റുവിളക്കും ആരംഭിച്ചു.