സിഎൽസിയുടെ സമഗ്രസംഭാവനാ പുരസ്കാരം ഡോംസണ് സൈമണിന്
1538042
Sunday, March 30, 2025 7:14 AM IST
തൃശൂർ: അതിരൂപത സിഎൽസിയുടെ സമഗ്രസംഭാവനാ പുരസ്കാരം ഡോംസണ് സൈമണിന്. 17 വർഷമായി കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും സിഎൽസി സംഘടനയ്ക്കും നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
അതിരൂപത സിഎൽസി മുൻപ്രസിഡന്റും നിലവിൽ ജനറൽ കോഓർഡിനേറ്ററുമാണ്. വേലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ ഫൊറോന ഇടവകയിലെ സിഎൽസി അംഗമായി പ്രവർത്തിക്കുന്ന ഡോംസണ് മരിയൻ പ്രസ്ഥാനത്തിന്റെ പ്രചാരകനും സജീവപ്രവർത്തകനുമാണ്. ഇന്നുരാവിലെ 9.30ന് അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിൽ നടക്കുന്ന ലോക സിഎൽസി ദിനാഘോഷത്തിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പുരസ്കാരസമർപ്പണം നടത്തും.