അ​രി​മ്പൂ​ർ: ബ്രെ​യി​ൻട്യൂ​മ​ർ ബാ​ധി​ച്ച് ജീ​വി​ത​ത്തോ​ട് മ​ല്ല​ടി​ക്കു​ന്ന എ​ഴു​ത്തു​കാ​ര​നും നാ​ട​ക ന​ട​നു​മാ​യ അ​രി​മ്പൂ​ർ കൈ​പ്പി​ള്ളി സ്വ​ദേ​ശി ചാ​ലി​ശേ​രി വീ​ട്ടി​ൽ റോ​ബ​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യി​ലാ​യ വീ​ടി​ന്‍റെ ആ​ധാ​രം ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി വീ​ണ്ടെ​ടു​ത്തു ന​ൽ​കി.

നി​ല​പാ​ട് ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ട ബാ​ധ്യ​ത തീ​ർ​ത്ത് ആ​ധാ​രം തി​രി​കെ വാ​ങ്ങി​യ​ത്. ​അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സ്മി​ത അ​ജ​യ​കു​മാ​ർ ലോ​ൺ ബാ​ധ്യ​ത തീ​ർ​ത്ത വീ​ടി​ന്‍റെ ആ​ധാ​രം റോ​ബ​ന്‍റെ ഭാ​ര്യ ജ​യ​ക്ക് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജി. സ​ജീ​ഷ് അ​ധ്യ​ക്ഷ​നാ​യി.

9.7 ല​ക്ഷം വ​രു​ന്ന ജ​പ്തി ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന വീ​ടി​ന്‍റെ ക​ട​ബാ​ധ്യ​തയാണ് റോ​ബന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ സു​മ​ന​സോ​ടെ നാ​ല​ര ല​ക്ഷം രൂ​പ​യ്ക്ക് ക്ലോ​സ് ചെ​യ്ത​ത്.

അ​രി​മ്പൂ​ർ കൈ​പ്പി​ള്ളി​യി​ൽ മൂ​ന്ന് സെ​ന്‍ററിലു​ള്ള വീ​ട്ടി​ലാ​ണ് റോ​ബ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.​ നി​ല​പാ​ട് ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡന്‍റ് സ​ജീ​വ് എ​ര​വ​ത്ത്, സെ​ക്ര​ട്ട​റി റ​ഷി കു​റ്റൂ​ക്കാ​ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​എ. ജോ​സ്, ജി​ല്ലി വി​ൽ​സ​ൺ, സി.​പി. പോ​ൾ, ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സ​ത്യ​ദേ​വ​ൻ മേ​ലേ​ട​ത്ത് പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് റോ​ബന്‍റെ തു​ട​ർ ചി​കി​ത്സ​യ്ക്കു​ള്ള ധ​ന​സ​മാ​ഹാ​ര​ണ​ത്തി​നാ​യി സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.