ക്രൈസ്റ്റ് കോളജില്‍ രാജ്യാന്തരനിലവാരമുള്ള സിന്തറ്റിക് ട്രാക്ക് അനുവദിച്ചു
1538051
Sunday, March 30, 2025 7:27 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ കായികമികവിന് അംഗീകാരമായി ഖേലോ ഇന്ത്യ സ്കീമില്‍ പെടുത്തി 400 മീറ്റര്‍ എട്ടു ലൈന്‍ സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിനായി 9.5 കോടി രൂപ അനുവദിച്ചു. കേരളത്തില്‍ ഒരു എയ്ഡഡ് സ്ഥാപനത്തിന് ആദ്യമായാണ് ഖേലോ ഇന്ത്യ സ്കീമില്‍ സിന്തറ്റിക് ട്രാക്ക് ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരും കായികവകുപ്പും സ്പോര്‍ട്സ് മന്ത്രി അബ്ദു റഹ്മാനും ഇരിങ്ങാലക്കുട എംഎല്‍എയും മന്ത്രിയും എന്നനിലയില്‍ ഡോ. ആര്. ബിന്ദുവും ക്രൈസ്റ്റ് കോളജ് മാനേജ്മെന്റിനൊപ്പം നടത്തിയ നിരന്തരമായ ഇടപെടലുകളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നു മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു.