അരലക്ഷം രൂപയുടെ ഉപകരണങ്ങൾ മെഡി. കോളജിനു നൽകി ഓർമക്കൂട്ട്
1538046
Sunday, March 30, 2025 7:14 AM IST
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ഓർമക്കൂട്ടിന്റെ നേതൃത്വത്തിൽ അരലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങൾ ആശുപത്രിക്കു കൈമാറി.
രോഗികൾക്കാവശ്യമായ ട്രോളി, ഓക്സിജൻ സിലിണ്ടർ സ്റ്റാൻഡ്, ഫോൾഡിംഗ് സ്ക്രീൻ, ബിപി അപ്പാരറ്റസ്, തെർമോമീറ്റർ തുടങ്ങിയ ഉപകരണങ്ങളാണ് മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലേക്ക് നൽകിയത്.
ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന എ. ഖാദർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഓർമക്കൂട്ട് പ്രസിഡന്റ് സി.ടി. ഡേവി, വൈസ് പ്രസിഡന്റ് ടി. സത്യനാരായണൻ, സെക്രട്ടറി വി.എസ്. സേതുമാധവൻ, ജോയിന്റ് സെക്രട്ടറി കെ.ടി. രാജമ്മ, ആനന്ദരാജ്, കെ.എൻ. നാരായണൻ,പി.ആർ. രാജേന്ദ്രൻ, സി.പി. ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.