ലഹരിക്കെതിരേ കായികലഹരി: വോളിബോൾ താരസംഗമം ഇന്ന്
1538014
Sunday, March 30, 2025 7:02 AM IST
കൊടുങ്ങല്ലൂർ : ലഹരിക്കെതിരേ കായിക ലഹരിയെന്ന സന്ദേശവുമായി മതിലകം സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന സീ ഷോർ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റിന്റെ ഭാഗമായി ഇന്നു വോളിബോൾ താരസംഗമം സംഘടിപ്പിക്കും. മതിലകം ഒഎൽഎഫ് ഹയർ സെക്കൻഡറി സ്കൂളിൽ പകൽ നാലിന് നടക്കുന്ന സംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ദേശീയ സംസ്ഥാന, ജില്ലാ പ്രാദേശിക താരങ്ങൾ സംഗമത്തിൽ പങ്കെടുക്കും.
കൂടാതെ സ്കൂൾ കോളജ് ടീമംഗങ്ങളും സംഗമത്തിനെത്തും മണപുറത്തെ വോളിബോൾ താരങ്ങളും പങ്കുചേരും. സംഗമത്തിൽ ഇ. ടി. ടൈസൺ എംഎൽഎ അധ്യക്ഷനാകും. ഏപ്രിൽ 25 മുതൽ മേയ് മൂന്നുവരെ മതിലകം സെന്റ് ജോസഫ്സ് സ്കൂൾ മൈതാനിയിലാണ് സീ ഷോർ അന്താരാഷ്ട്ര വോളിബോൾ മത്സരം നടക്കുന്നത്. വനിത, പുരുഷ വോളിബോൾ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.