മരിച്ചനിലയിൽ കണ്ടെത്തി
1537731
Saturday, March 29, 2025 11:35 PM IST
കണ്ണാറ: ചോരക്കുന്ന് വഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്നുള്ള നീർച്ചാലിൽ വീണ്ടശേരി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി.
വീണ്ടശേരി സ്രാമ്പിക്കൽ വീട്ടിൽ ഷാജിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്ത് നീർച്ചാലിൽനിന്ന് ഇലക്ട്രിക് വയറുകൾ കണ്ടെത്തിയിട്ടുണ്ട്. ഷോക്കേറ്റ് മരണം സംഭവിച്ചതായി സംശയിക്കുന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.