ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​രു തു​ള്ളി ക​ണ്ണു​നീ​ര്‍ ആ​യി​രം തു​ള്ളി ക​ണ്ണു​നീ​രി​ന് ഇ​ട​യാ​ക്കു​ന്ന​തു​പോ​ലെ ഒ​രു മി​ല്ലി​ഗ്രാം മ​യ​ക്കു​മ​രു​ന്ന് പ തിനായിരക്ക​ണ​ക്കി​നു മു​ഷ്യ​രി​ല്‍ ക​ണ്ണു​നീ​രി​ന് ഇ​ട​യാ​ക്കു​ന്നു​വെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​നസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നംചെ​യ്തു പ്രസംഗി ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

കു​ട്ടി​ക​ളും യു​വാ​ക്ക​ളും മു​തി​ര്‍​ന്ന​വ​രും ഇ​ന്നു മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കും ആ​ത്മ​ഹ​ത്യ​ക​ള്‍​ക്കും അ​പ​ക​ട​ങ്ങ​ള്‍​ക്കും പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം ല​ഹ​രി​യാ​ണ്. ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്തി ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മ​ാക്കു​ന്ന​തി​നൊ​ടൊ​പ്പം നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തു​വാ​ന്‍ കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ളും മു​ന്നോ​ട്ടുവ​ര​ണ​മെ​ന്നു ബി​ഷ​പ് കൂ​ട്ടിച്ചേര്‍​ത്തു.

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ളി വ​ട​ക്ക​ന്‍ ഉ​പ​വാ​സസ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ഊ​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​സി​സി ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ്‌​കു​ട്ടി ഒ​ഴു​ക​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​കെ​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ സ് മാ​ളി​യേ​ക്ക​ല്‍, സി​സ്റ്റ​ര്‍ റോ​സ് ആ​ന്‍റോ, എ​കെ​സി​സി ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ത്രോ​സ് വ​ട​ക്കൂ​ഞ്ചേ​രി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ജോ​സ​ഫ് തെ​ക്കൂ​ട​ന്‍, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡേ​വി​സ് തു​ളു​വ​ത്ത്, ട്ര​ഷ​റ​ര്‍ ആ​ന്‍റ​ണി തൊ​മ്മാ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ്് റീ​ന ഫ്രാ​ന്‍​സി​സ്, പി​ആ​ര്‍​ഒ ഷോ​ജ​ന്‍ വി​ത​യ​ത്തി​ല്‍, മ​ദ്യ​വി​രു​ദ്ധസ​മി​തി ക​ത്തീ​ഡ്ര​ല്‍ പ്ര​സി​ഡ​ന്‍റ്് ജോ​ബി പ​ള്ളാ​യി, ന​ഗ​ര​സ​ഭ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. ജോ​ര്‍​ജ്, സി​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ന്‍, ബാ​ബു ചേ​ല​ക്കാ​ട്ടു​പ​റ​മ്പി​ല്‍, സി.​ആ​ര്‍. പോ​ള്‍ തു​ട ​ങ്ങി​യ​വ​ര്‍ പ്രസം​ഗിച്ചു.