വചനോദയം 2025: നിയോഗ പ്രാർഥന കണ്വൻഷൻ
1538162
Monday, March 31, 2025 1:15 AM IST
മുക്കാട്ടുകര: സെന്റ് ജോർജസ് ദേവാലയത്തിൽ വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടിയും സംഘവും നയിക്കുന്ന വചനോദയം 2025 ദൈവവചന പ്രഘോഷണം അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. നാളെവരെ വൈകീട്ടു 4.30 മുതൽ ഒന്‍പതുവരെയാണു കണ്വൻഷൻ നടക്കുന്നത്.
ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി, ഇടവക വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി ഫാ. ഫ്രാൻസിസ് പുത്തൂക്കര, കൈക്കാരൻമാരായ ജോണ്സൻ പാലക്കൻ, വിൻസന്റ് കവലക്കാട്ട്, സി.സി. സാജൻ, ഡാനി ഡേവിസ്, കണ്‍വീനർ ആൻഡ്രൂസ് അമ്മണംതട്ട, ഇടവക പ്രാർഥന ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.