വിരമിക്കുന്ന പാചകത്തൊഴിലാളിക്ക് പൂർവവിദ്യാർഥികളുടെ ആദരം
1538019
Sunday, March 30, 2025 7:02 AM IST
ചാലക്കുടി: ഗവ. ബോയ്സ് സ്കൂ ളിൽനിന്ന് വിരമിക്കുന്ന പാചകത്തൊ ഴിലാളി രാധ ശശികുമാറിനെ പൂർവവിദ്യാർഥികൾ ആദരിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടാണ് രാധ വിദ്യാർഥികൾക്കായി ഭക്ഷണം പാകം ചെയ്തത്. കലാഭവൻമണി ഉൾപ്പടെയുള്ളവർ ഇതിൽപ്പെടും. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ആദരം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥിയും മിമിക്രി കലാകാരനുമായ കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു.
അധ്യാപകരായിരുന്ന കെ.വി. ജോസഫ് മാസ്റ്റർ, വത്സല ടീച്ചർ എന്നിവർ രാധ ശശികുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ സന്നിധാനന്ദൻ മുഖ്യാതിഥിയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ബിജു എസ്. ചിറയത്ത്, എം.എം. അനിൽകുമാർ, ദീപു ദിനേശ്, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, മുൻ മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർ നിതാ പോൾ, ചലച്ചിത്രതാരം രാജീവ് രാജ്, ജിവിഎച്ച്എസ് സ്കൂൾ പ്രധാനാധ്യാപിക പി.എസ്. സംഗീത, അന്നമനട ബാബുരാജ് മാസ്റ്റർ, കൗൺസിലർ ഷൈജ സുനിൽ, കെ.ഒ. ഉണ്ണികൃഷ്ണൻ, ജോഷി പുത്തരിയ്ക്കൽ, ഗായകൻ സുധീഷ് ചാലക്കുടി, പ്രദീപ് പൂലാനി, ജോഷി മാളിയേക്കൽ, രാജേഷ് കങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.