ബസ് ഇടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു
1537417
Friday, March 28, 2025 10:55 PM IST
പാവറട്ടി: മുല്ലശേരിയിൽ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു. മുല്ലശേരി സ്വദേശി വെളിയത്ത് വീട്ടിൽ വർഗീസ് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മുല്ലശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമാണ് അപകടമുണ്ടായത്.
ചാവക്കാട് - കാഞ്ഞാണി റൂട്ടിലോടുന്ന കിരൺ ബസ് വർഗീസ് ഓടിച്ചിരുന്ന സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു. സംസ്കാരം പോലീസ് നടപടികൾക്ക് ശേഷം ഇന്നു നടത്തും. ഷെർലിയാണ് ഭാര്യ. മക്കൾ: ഡിന്റോ, ഡിൻസി.