കരുണയുടെ ദൂതൻമാർ നാടിന്റെ അഭിമാനം: മാർ ജോർജ് ആലഞ്ചേരി
1538166
Monday, March 31, 2025 1:15 AM IST
വെളപ്പായ: രോഗബാധിതരെ കൈപിടിച്ചുയർത്താൻ സ്നേഹ പ്രയാണം നടത്തുന്ന കരുണയുടെ ദൂതൻമാർ നാടിന്റെ അഭിമാനമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പാവങ്ങളായ രോഗികൾക്കു സഹായമെത്തിക്കുന്ന കരുണയുടെ ദൂതൻമാരുടെ കാരുണ്യത്തിന്റെ 30 വർഷങ്ങൾ എന്ന സ്നേഹസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെളപ്പായ പള്ളി വികാരി ഫാ. വിൻസന്റ് കണിമംഗലത്തുകാരൻ, ഫാ. ജോർജ് കണ്ണംപ്ലാക്കൽ, ഫാ. ജിമ്മിൻ എറണാകുളം, ഫാ. ജിയോ കപ്ലങ്ങാട്, കരുണയുടെ ദൂതൻ ദേവസി ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.