അതിരൂപത കുടുംബകൂട്ടായ്മ നേതൃസംഗമം "പരേസിയ 2025' നാളെ കുരിയച്ചിറയിൽ
1537491
Saturday, March 29, 2025 1:22 AM IST
തൃശൂർ: അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ 3200 കുടുംബകൂട്ടായ്മകളിലെ ഭാരവാഹികള്‍ക്കായുള്ള സംഗമം "പരേസിയ 2025' നാളെ ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ നടക്കും.
ആർച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷത വഹിക്കും. "സമുദായശക്തീകരണം കുടുംബകൂട്ടായ്മയിലൂടെ' എന്ന വിഷയത്തിൽ അഡ്വ. ബിജു കുണ്ടുകുളം പ്രസംഗിക്കും. അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ട്വിങ്കിള്‍ വാഴപ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അനിഷ് കൂത്തൂര്‍, ജനറൽ കണ്‍വീനർ ഷിന്റോ മാത്യു, ജനറൽ സെക്രട്ടറി ഡോ. ജോര്‍ജ് അലക്സ്, ട്രഷറര്‍ ജെയ്സന് മാണി എന്നിവര്‍ പ്രസംഗിക്കും.
വര്‍ധിച്ചുവരുന്ന ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനെതിരേ ബോധവത്കരണത്തിന്റെ ഭാഗമായി സംഗമത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. മയക്കുമരുന്നുവ്യാപനത്തിനെതിരേ യോഗം പ്രമേയം പാസാക്കും. സംഗമത്തിന്റെ വിജയത്തിനായി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.