പ്രോലൈഫ് ദിനാഘോഷം
1538163
Monday, March 31, 2025 1:15 AM IST
തൃശൂർ: അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ വെങ്ങിണിശേരി ആഞ്ചലോസ് ഭവനിൽ വച്ച് പ്രോലൈഫ് ദിനാഘോഷം നടന്നു. കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത പ്രോലൈഫ് ഡയറക്ടർ ഫാ. ട്വിങ്കിൾവാഴപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി ജോജു ജോസ്, വൈസ് പ്രസിഡന്റ് രാജൻ ആന്റണി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ്് ഷീബ ബാബു, ജോയിന്റ് സെക്രട്ടറിമാരായ ബാബു മോസസ്, ശോഭ ജോൺസൺ, ട്രഷറർ പ്രിൻസ് എഫ്. കരേക്കാട്ടിൽ, യൂത്ത് കോ-ഒാർഡിനേറ്റർ ജോൺ ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.
ആഞ്ചലോസ് ഭവനിലെ അന്തേവാസികളായ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള നോട്ടുപുസ്തകങ്ങളും സമിതി നൽകി.