പുലി: തിരച്ചില്‍ വ്യാപകമാക്കി
1537495
Saturday, March 29, 2025 1:22 AM IST
ചാലക്കുടി: പുലിയെ പിടികൂടാൻ പുഴയിൽ വഞ്ചിയിൽ സഞ്ചരിച്ച് വനപാലകർ പരിശോധന തുടങ്ങി. ചാലക്കുടി പാലത്തിന്റെ ഇരുഭാഗങ്ങളിലുമാണ് പരിശോധന.
കണ്ണമ്പുഴ ക്ഷേത്രപരിസരത്ത് കൂടുവച്ച് പുലിയെ പിടികൂടാൻ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും വിഫലമായി. പലസ്ഥലങ്ങളിലും പുലിയെ കണ്ടതായി അഭ്യുഹങ്ങൾ ഉണ്ടെങ്കിലും വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
എസ്എച്ച് കോളജ്, സിഎംഐ സ്കൂൾ ഭാഗങ്ങളിൽ പുലിയെ കണ്ടുവെന്ന് പറയുന്ന സ്ഥലങ്ങളിൽ വനംവകുപ്പ് സംഘം വിശദമായ പരിശോധനനടത്തി. എന്നാൽ ഇവിടങ്ങളിൽ പുലിയുടെയോ, അതുപോലെയുള്ള മൃഗങ്ങളുടെയോ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിലുകളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പുതിയ തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.