ഡോ. ആർസുവിന് പുരസ്കാരം സമ്മാനിച്ചു
1538056
Sunday, March 30, 2025 7:27 AM IST
തൃശൂർ: കവിയും പണ്ഡിതനുമായിരുന്ന നരസിംഹശാസ്ത്രിയുടെ സ്മരണാർഥമുള്ള പുരസ്കാരം വിവർത്തകനും ഹിന്ദി സാഹിത്യകാരനും ഭാഷാസമന്വയവേദി അധ്യക്ഷനുമായ ഡോ. ആർസുവിനു സമർപ്പിച്ചു. ദക്ഷിണേന്ത്യയിലെ ഹിന്ദി സാഹിത്യകാരന്മാർക്കാണ് പുരസ്കാരം നൽകുന്നത്.
വികൽപ് തൃശൂരിന്റെ നേതൃത്വത്തിൽ പുതൂർക്കര വികൽപ് ഭവനിൽ നടന്ന ചടങ്ങിൽ ഹിന്ദി സാഹിത്യകാരി സുശീലാ ടാക്ഭൗരേ പുരസ്കാരം സമ്മാനിച്ചു. വികൽപ് പ്രസിഡന്റ് ഡോ. കെ.എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുശീല ടാക്ഭൗരേ, ഡോ. വി.ജി. ഗോപാലകൃഷ്ണൻ, ഡോ. ബി. വിജയകുമാർ, ഡോ. എസ്. മഹേഷ്, ഡോ. പി.ആർ. രമ്യ, കെ.വി. ആതിഷ് എന്നിവർ പ്രസംഗിച്ചു.