ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ടുംചൂ​ടി​ല്‍ ഒ​രി​റ്റുവെ​ള്ള​ത്തി​ന് ആ​ളു​ക​ള്‍ പ​ര​ക്കം പാ​യു​മ്പോ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ കു​ടി​വെ​ള്ള പൈ​പ്പുപൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. കോ​ടി​ക​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​യി പൊ​ട്ടു​ന്ന​തുമൂ​ലം റോ​ഡു​ക​ള്‍ ത​ക​രു​ക​യും കാ​ല്‍​ന​ട​ക്കാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ യാ​ത്ര ദു​സ​ഹ​മാ​വു​ക​യു​മാ​ണ്.

ഇ​ന്ന​ലെ ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​നി​ല്‍ പൈ​പ്പുപൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ക​യാ​യി​രു​ന്നു. പൈ​പ്പു​ക​ളു​ടെ ഗു​ണ​നി​ല​വാ​രക്കുറ​വാ​ണു പൊ​ട്ട​ലി​നുകാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. പൈ ​പ്പു പൊ​ട്ടി​യാ​ല്‍ അ​തുക​ണ്ടെ​ത്തി ന​ന്നാ​ക്കു​ക​യെ​ന്ന​താ​ണു ജ​ല അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി.

റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന​തു കാ​ണാ​മെ​ങ്കി​ലും പൈ​പ്പു പൊ​ട്ട​ല്‍ എ​വി​ടെ​യാ​ണെ​ന്നു ക​ണ്ടെ​ത്താ​നാ​ണ് ഏ​റെ പ്ര​യാ​സം. അ​തുക​ണ്ടെ​ത്തി ശ​രി​യാ​ക്കി​യാ​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വീ​ണ്ടും അ​തേ സ്ഥ​ല​ത്തോ കു​റ​ച്ചു മാ​റി​യോ പൊ​ട്ടു​ന്ന​തു പ​തി​വാ​ണ്. കാ​ല​പ്പ​ഴ​ക്ക​മാ​ണ് അ​ടി​ക്ക​ടി പൈ​പ്പു പൊ​ട്ടു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​നുമേ​ല്‍ ടാ​റിം​ഗ് വ​ന്ന​തോ​ടെ ഇ​തു വെ​ട്ടി​പ്പൊ​ളി​ക്കാ​തെ പൈ​പ്പ് ന​ന്നാ​ക്കാ​ന്‍ ക​ഴി​യാ​താ​യി.

ച​ന്ത​ക്കുന്നി​ല്‍ നി​ന്നും ഠാ​ണാ ജം​ഗ്ഷ​നി​ലേ​ക്കുവ​രു​ന്ന വ​ഴി​യി​ല്‍ ബി​ഷ​പ്സ് ഹൗ​സ് ജം​ഗ്ഷ​നി​ല്‍ പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​യാ​വു​ക​യും ഈ ​കു​ഴി​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വീ​ണ് അ​പ​ക​ട​മുണ്ടാ​യി. രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഏ​റെ​യും ന​ട​ക്കു​ന്ന​ത്. ടൗ​ണി​ലെ പ​ല​ഭാ​ഗ​ത്തും പൈ​പ്പ് പൊ​ട്ടു​ന്ന​തി​ല്‍ അ​ടി​യ​ന്ത​രശ്ര​ദ്ധ വേ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ ​രു​ടെ ആ​വ​ശ്യം.