അവിണിശേരി ഖാദി വില്ലേജിൽ പുനരുദ്ധരിച്ച സ്ലൈവർ പ്ലാന്റ്്
1538041
Sunday, March 30, 2025 7:08 AM IST
അവിണിശേരി: കേരള ഖാദി ഗ്രാമവ്യവസായ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന അവിണിശേരി ഖാദി വില്ലേജിൽ പുനരുദ്ധരിച്ച സ്ലൈവർ പ്ലാന്റ്് കേന്ദ്രമന്ത്രി സുരേഷ്ഗോപി എംപി ഉദ്ഘാടനം ചെയ്തു. ഒമ്പത് മാസമായി മുടങ്ങിയിരിക്കുകയായിരുന്ന പ്ലാന്റ് സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന "ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെെ ധനസഹായത്തോടുകൂടിയാണ് പുനരാരംഭിച്ചത്.
ഈ പ്ലാന്റിന്റെ ഔപചാരിക ഉദ്ഘാടനം മെഷിനറികളുടെ സ്വിച്ച് ഓൺ കർമത്തിലൂടെ മന്ത്രി നിർവഹിച്ചു. അസ്സോസിയേഷന്റെ ഉൽപ്പാദന - വിപണന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുവാൻ വേണ്ടുന്ന പ്രയത്നങ്ങൾ നടത്തുവാൻ ജീവനക്കാരോട് ആവശ്യപ്പെട്ടു അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ, ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സംസ്ഥാന ഡയറക്ടർ സി.ജി. ആണ്ടവർ, ബിജെപി ജില്ലാ പ്രസിഡന്റ്് ജസ്റ്റിൻ ജോസഫ്, സൂര്യ ഷോബി, പി. എൻ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.