വൈക്കോലിന് വിലയില്ല, കര്‍ഷകര്‍ നിരാശയില്‍
1537504
Saturday, March 29, 2025 1:22 AM IST
കൊടകര: മുന്‍കാലങ്ങളില്‍ നല്ല വില കിട്ടിയിരുന്ന മുണ്ടകന്‍ വൈക്കോലിന് ഇക്കുറി വിലയും ആവശ്യക്കാരും കുറഞ്ഞത് നെല്‍കര്‍ഷകരെ നിരാശയിലാക്കുന്നു. കൃഷിച്ചെലവിനു തുല്യമായ തുക മുന്‍ വര്‍ഷങ്ങളില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷം വൈക്കോല്‍ വില്പനയിലൂടെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നു. അടുത്തകാലംവരെ ഒരു കെട്ട് വൈക്കോലിന് 250 രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നൂറു രൂപയില്‍ താഴെയാണ് വില കിട്ടുന്നത്. ആവശ്യക്കാര്‍ കുറഞ്ഞതാണു വൈക്കോല്‍ വില ഇടിയാന്‍ കാരണം.
കൊയ്ത്തിനുശേഷം യന്ത്ര ത്തില്‍നിന്ന് താഴെവീഴുന്ന വൈക്കോല്‍ യന്ത്രസഹായത്തോടെയാണു ചുരുട്ടിക്കെ ട്ടുന്നത്. ഒരുകെട്ട് വൈക്കോല്‍ ഇത്തരത്തില്‍ യന്ത്രസഹായത്തോടെ ചുരുട്ടിക്കെട്ടാന്‍ 35 രൂപ നല്‍കണം. ഒരേക്കര്‍ നിലത്തില്‍നിന്ന് ശരാശരി 60 കെട്ട് വൈക്കോലാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. കൊയത്തുനടന്ന സമയത്ത് മഴ പെയ്തത് വൈക്കോല്‍ നശിച്ചുപോകാനും കാരണമായി.
ക്ഷീ രകര്ഷകരാണു പ്രധാനമായും മലയോരത്തെ പാടശേഖരങ്ങളില്‍നിന്ന് വൈക്കോല്‍ വാങ്ങാറുള്ളത്. എന്നാല്‍ വീടുകളില്‍ കന്നുകാലികളെ വളര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞതും ഫാമുകളില്‍ പശുക്കളെ വളര്‍ത്തുന്നവര്‍ വൈക്കോലിനു പകരം തീറ്റപ്പുല്ലും കടകളില്നിന്നുകിട്ടുന്ന കാലിത്തീറ്റയും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വൈക്കോലിന് ആവശ്യക്കാര്‍ തീരേകുറഞ്ഞു. കൊയ് ത്തുനടക്കുന്ന സമയത്ത് മഴപെയ്തതും കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു.
ഒരു മാസം മുമ്പ് കൊയ് ത്ത് പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ക്ക് കെട്ടിന് 125 രൂപ നിരക്കില്‍ വില കിട്ടിയിരുന്നു. മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ യന്ത്രമിറങ്ങി കൊയ്ത്തു നടത്തിയപ്പോള്‍ ഒട്ടുമിക്ക കര്‍ഷകരുടേയും വൈക്കോല്‍ ചെളിയില്‍ പൂണ്ട് നശിച്ചുപോയി. ഒരുകാലത്ത് മലയോരത്തെ പാടശേഖരങ്ങളില്‍ മുണ്ടകന്‍ കൊയ്ത്ത് പൂര്‍ത്തിയാകുമ്പോ ള്‍ ദൂരേനിന്നുപോലും ആവശ്യക്കാര്‍ വൈക്കോല്‍ വാങ്ങാ നായി എത്താറുണ്ട്.