തളർന്നുവീണ അഭിലാഷിന് കൈത്താങ്ങായി നഗരസഭ
1538168
Monday, March 31, 2025 1:15 AM IST
ചാലക്കുടി: ശാരിരിക അസ്വാസ്ഥ്യം മൂലം തളർന്നുവീണ അഭിലാഷി ന് നഗരസഭയുടെ കൈത്താ ങ്ങ്. നടന്നും പിന്നീട് ഒരിടത്ത് ഇരുന്നും ലോ ട്ടറി കച്ചവടം നടത്തിയിരുന്ന വി.ആർ.പുരം സ്വദേശി തെക്കേടത്ത് അഭിലാഷ് (44) ഒരു വർഷംമുമ്പ് വീണതിനെ ത്തുടർന്ന് വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാതെയായിരുന്നു. പുറത്തിറങ്ങാൻ ഒരു മോട്ടോർ ഘടിപ്പിച്ച വീൽചെയർ ലഭിച്ചാൽ വീണ്ടും ലോട്ടറിക്കച്ചവടം നടത്തി ജീവിക്കാമെന്ന് ആഗ്രഹിച്ചിരിക്കയായിരുന്നു.
നഗരസഭയിലെ വി.ആർ. പുരം 33-ാം വാർഡിൽ അതിദരിദ്ര വിഭാഗത്തിൽപെട്ട കുടുംബമാണ് അഭിലാഷിന്റേത്. പട്ടികജാതിക്കാരനായ അഭിലാഷിന്റെ യൊപ്പം വിധവയായ അമ്മ മാത്രമേ ഉള്ളൂ. നഗരസഭയുടെ അതിദാരിദ്ര്യ ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ച്, മോട്ടോർ ഘടിപ്പിച്ച ഒരു വീൽ ചെയർ നൽകാൻ വഴിയൊരുങ്ങിയതാണ് അഭിലാഷിന്റെ ഏറെ നാളത്തെ അഭിലാഷം പൂവണി ഞ്ഞത്. 44,000 രൂപ പദ്ധതി വഴി കുടുംബശ്രീ ഫണ്ട് അനുവദിച്ചു. 55,000 രൂപ വീൽചെയർ വാങ്ങാൻ വേണം. ഇതറിഞ്ഞ ഉടൻ അവിടേയും എത്തി സഹായഹസ്തം.
നഗരസഭ കൗൺസിലർ ജോർജ്ജ് തോമാസ് ഉള്ളാട്ടികുളത്തിൻ്റെ നേതൃത്വത്തിൽ ബാക്കി തുക സുമനസുകളുടെ സഹായത്തിൽ സംഘടിപ്പിച്ചു നൽകി. തൃശൂരിലെ സ്ഥാപനത്തിൽ നിന്നും വീൽചെയർ എത്തിച്ചു. നഗരസഭ ബജറ്റ് അവതരണ ദിവസത്തിൽ തന്നെ വാർഡ് കൗൺസിലർ കൂടിയായ ചെയർമാൻ ഷിബു വാലപ്പൻ അഭിലാഷിന് വീൽചെയർ കൈമാറി. ഏറെ നാളുകളായി കാര്യമായി പുറംലോകം കാണാതിരുന്ന അഭിലാഷ് അടുത്ത ദിവസം മുതൽ വി.ആർ. പുരം ജംഗ്ഷനിൽ ലോട്ടറിയുമായി എത്തും. വിൽപ്പനയ് ക്കുള്ള ലോട്ടറി എടുത്ത് നൽകാനുള്ള സഹായവും നൽകുമെന്ന് കൗൺസിലർമാർ അറിയിച്ചു.
വീൽചെയർ വിതരണച്ചടങ്ങിൽ കൗൺസിലർമാരായ ആലീസ് ഷിബു, ദിപു ദിനേശ്, ജോർജ് തോമാസ്, പ്രീതി ബാബു, ആനി പോൾ, വി.ജെ. ജോജി, തോ മാസ് മാളിയേക്കൽ, സെക്രട്ടറി കെ. പ്രമോദ്, സിഡിഎസ് ചെയർപേഴ്സൺ സുബി ഷാജി, വൈസ് ചെയർ പേഴ്സൺ ജോമോൾ ബാബു, മെമ്പർ സെക്രട്ടറി എ.കെ. ദിപ്തി തുടങ്ങിയവർ പങ്കെടുത്തു.