വൈദ്യുതി മുടങ്ങിയാൽ രജിസ്ട്രേഷൻ സ്തംഭിക്കും
1537492
Saturday, March 29, 2025 1:22 AM IST
വടക്കാഞ്ചേരി: വൈദ്യുതി മുടങ്ങിയാൽ രജിസ്ട്രേഷൻ സ്തംഭിക്കും.തലപ്പിള്ളി താലൂക്ക് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ ഓഫിസിലാണ് വൈദ്യുതി മുടങ്ങിയാൽ രജിസ്ട്രഷനായി എത്തുന്ന ജനങ്ങൾ ദുരിതത്തിലാകുന്നത്.
ജില്ലയിലെ തന്നെ ഏറ്റവും വലിയ രജിസ്ട്രേഷൻ ഓഫീസാണ് വടക്കാഞ്ചേരിയിലുളളത്. ഓഫീസിൽപ്രവർത്തിച്ചിരുന്ന ഇൻവെർട്ടർഒരുവർഷത്തിലേറെയായി തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമായത്.
രജിസ്ട്രേഷനായി എത്തുന്ന വയോധികരും, കിടപ്പുരോഗികളും ഉൾപ്പടെ നിരവധി പേരാണ് ദുരിതത്തിലായത്. സംഭവുമായി ബന്ധപ്പെട്ട് നിരവധിതവണ പരാതികൾ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാരുംപറയുന്നു.
വിഷയത്തിൽ അധികൃതർ അടിയന്തിരമായി ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരംകാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.