അവശനിലയിൽ കണ്ടെത്തിയ മ്ലാവ് ചത്തു
1538040
Sunday, March 30, 2025 7:08 AM IST
വടക്കാഞ്ചേരി: മുള്ളൂർക്കര വാഴക്കോട് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ മ്ലാവ് ചത്തു. ഇന്നലെ രാവിലെ ഏഴിനാണ് വീട്ടുമുറ്റത്ത് മ്ലാവിനെ കണ്ടെത്തുന്നത്.
വാഴാനി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിനോദിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും അല്പസമയത്തിനകം മ്ലാവ് ചാവുകയായിരുന്നു. ഏകദേശം10 വയസ് പ്രായം തോന്നിക്കുന്ന 300 കിലോ തൂക്കം വരുന്ന മ്ലാവാണ് ചത്തത്.