ഇരിങ്ങാലക്കുട നഗരസഭയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നു
1538018
Sunday, March 30, 2025 7:02 AM IST
ഇരിങ്ങാലക്കുട: മാലിന്യമുക്ത ഇരിങ്ങാലക്കുട നഗരസഭ എന്ന ലക്ഷ്യവുമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നു.
20 ബോട്ടില്ബൂത്തുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടന്‍, അംബിക പള്ളിപ്പുറം, ജെയ്സന് പാറേക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, അഡ്വ. ജിഷ ജോബി, സിസിഎം ബേബി എന്നിവര്‍ പങ്കെടുത്തു.