കോർപറേഷൻ വാഹനത്തിലെ ബീക്കൺ ലൈറ്റ് അഴിച്ചുവയ്പിച്ചു
1538055
Sunday, March 30, 2025 7:27 AM IST
തൃശൂർ: കോർപറേഷൻ വാഹനത്തിലെ ബീക്കൺ ലൈറ്റ് നിയമവിരുദ്ധമെന്നു കൗൺസിലർ ചൂണ്ടിക്കാട്ടി. അഴിച്ചുവയ്പിച്ച് മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ്.
കോർപറേഷൻ ആരോഗ്യവിഭാഗം പരിശോധനകൾക്കും ഉദ്യോഗസ്ഥരുടെ യാത്രകൾക്കുമെല്ലാം ഉപയോഗിച്ചിരുന്ന വാഹനത്തിലാണ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ചു കൗൺസിലർ ജോൺ ഡാനിയൽ പോലീസിലും ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിനും പരാതി നൽകിയിരുന്നു. തുടർന്ന് ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്നു മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് കോർപറേഷനു മുന്നറിയിപ്പു നൽകിയിരുന്നു. ലൈറ്റ് അഴിച്ചുമാറ്റിയോയെന്നു പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കോർപറേഷനിലെത്തുകയും ചെയ്തു. ഇതോടെയാണു ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റാൻ കോർപറേഷൻ തയാറായത്.
ബീക്കൺ ലൈറ്റിട്ടു സഞ്ചരിച്ചിരുന്നതിനാൽ കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ വാഹനം പോലീസ് വാഹനമാണണെന്നു പൊതുജനങ്ങൾ തെറ്റിദ്ധരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.