മദ്യലഹരിയിൽ മകൻ അമ്മയെ തല്ലിച്ചതച്ചു
1538053
Sunday, March 30, 2025 7:27 AM IST
തൃശൂർ: മദ്യലഹരിയിൽ മകൻ അമ്മയെ തല്ലിച്ചതച്ചു. ദേശമംഗലം കൊണ്ടയൂരിലാണ് സംഭവം. കൊണ്ടയൂർ പതിപ്പറന്പിൽ സുരേഷാണ് അമ്മ ശാന്തയെ (70) മരവടി കൊണ്ട് തല്ലിച്ചതച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ രാവിലെയാണ് നാട്ടുകാർ അറിഞ്ഞത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ശാന്തയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മകൻ സുരേഷിനെ കസ്റ്റഡിയിലെടുത്തു.
രണ്ടുവർഷം മുൻപ് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്. മദ്യപിച്ചെത്തിയ സുരേഷുമായി വാക്കുതർക്കമുണ്ടായതിനെതുടർന്നാണ് രാത്രി മുഴുവൻ അമ്മയെ ശീമക്കൊന്നയുടെ വടികൊണ്ട് ഇയാൾ തല്ലിയതെന്നു പറയുന്നു. അടിയേറ്റ് എല്ലുകൾക്കു ക്ഷതം സംഭവിച്ചിട്ടുണ്ട്.