കാടുകുറ്റിയിൽ പ്രഖ്യാപനവും നവീകരിച്ച എംസിഎഫ് ഉദ്ഘാടനവും നടന്നു
1538017
Sunday, March 30, 2025 7:02 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനവും നവീകരിച്ച എംസിഎഫ് ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് അധ്യക്ഷയായി. എംസിഎഫ് നവീകരിണത്തിനായി അടങ്കൽ തുക 15 ലക്ഷം വകയിരുത്തിയതായി അധികൃതർ പറഞ്ഞു. മാലിന്യമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 16 വാർഡുകളിൽ നിന്നും ഒരു വീടിനെ മികച്ച ഭവനമായി തെരഞ്ഞെടുത്ത് ആദരിച്ചു.
മികച്ച ഹരിത സ്ഥാപനമായി കാതിക്കുടം കുടുംബാരോഗ്യ കേ ന്ദ്രത്തെയും മികച്ച സ്കൂളായി വൈന്തല സെന്റ്് ജോസഫ് എല്‍പി ഇംഗ്ലീഷ് മീഡിയത്തെ യും മികച്ച അയൽക്കൂട്ടമായി ഏഴാം വാർഡിലെ ഐശ്വര്യ അയല്ക്കൂട്ടത്തെയും മികച്ച വാർഡായി വാര്‍ഡ് രണ്ടിനെയും തെരഞ്ഞെടുത്തു.
ഹരിത കൺസോർഷ്യം പ്രസിഡന്റ്്, സെക്രട്ടറി എന്നിവരെയും ശുചിത്വവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കെ.ബി. ബിന്ദുവിനെയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ടരുമഠത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, എൽഎസ്ജിഡി അസി. എൻജിനീയർ ആർ. രോഹിണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീന ഡേവിസ്, ബീന രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ രാഖി സുരേഷ്, പി. വിമൽകുമാർ, മോ ഹിനി കുട്ടൻ, മോളി തോമസ്, സിഡിഎസ് ചെയർപേഴ്സൺ അശ്വതി മഹേഷ്, കാടുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് ഹാഷിം സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി. അനുപമ എന്നിവർ പ്രസംഗിച്ചു.