വെ​ള്ളാ​ങ്ക​ല്ലൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടേ​ക്കാ​ട്ടു​ക​ര​യി​ല്‍ പ​ണിപൂ​ര്‍​ത്തി​യാ​ക്കി​യ സാ​ലിം അ​ലി ഫൗ​ണ്ടേ​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ടം കൃ​ഷി​ മ​ന്ത്രി പി.​ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ​ന്യൂമ​ന്ത്രി കെ. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കുന്ന സാ​ലിംഅ​ലി ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കുകൂ​ടി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ന്‍ പ​റ​ഞ്ഞു.

വി.​ആ​ര്‍.​ സു​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍ സി​ഇ​ഒ വി.​പി. ന​ന്ദ​കു​മാര്‍, കൊ​ച്ചി​ന്‍ ഷി​പ്പി​യാ​ര്‍​ഡ് സി​എ​സ്ആ​ര്‍ മേ​ധാ​വി പി.​എ​ന്‍. സ​മ്പ​ത്ത്‌​കു​മാ​ര്‍ എന്നിവ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ പ്രി​ന്‍​സ്, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ദി​ലീ​പ്, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ ഷാ​ജി, ടി.​കെ. ഷ​റ​ഫു​ദ്ദീ​ന്‍, ഡോ. ​വി.​എ​സ്. വിജ​യ​ന്‍, എം.​പി. അ​നൂ​ പ്‌, എം.​കെ.​ സ്മി​ത, സീ​മ ഡേ​വി​സ്, ഡോ.ല​ളിത വി​ജ​യ​ന്‍, കെ.​എം. ച​ന്ദ്ര​ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.