നിയോജകമണ്ഡലംതല പട്ടയ അസംബ്ലികൾ
1538171
Monday, March 31, 2025 1:16 AM IST
കയ്പമംഗലം മണ്ഡലം
പെരിഞ്ഞനം: കയ്പമംഗലം മണ്ഡ ലത്തിൽ പട്ടയ അസംബ്ലിക്ക് തുടക്കമായി. സംസ്ഥാന ത്തെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അർഹരായവർക്ക് അതിവേഗത്തിൽ പട്ടയം വിതരണം നടത്തുന്നതിനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ വാർഡുകളിൽ നിലനിൽക്കുന്ന പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പട്ടയ അസംബ്ലി യോഗം സംഘടിപ്പി ച്ചത്.
പെരിഞ്ഞനം ഗവ. യുപി സ് കൂ ളിൽ നടത്തിയ പട്ടയ അസംബ്ലി ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ സ്പെഷൽ തഹസിൽദാർ പി.ആർ. അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, നിഷ അജിതൻ, എം.എസ്. മോഹ നൻ,സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ടി.കെ. ചന്ദ്രബാബു, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഹഫ്സ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ ടീച്ചർ, ബ്ലോക്ക് മെമ്പർ മിനി ഷാജി, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്് ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പട്ടയ മിഷന്റെ ഭാഗമായി പട്ടയങ്ങള്‍ ലഭ്യമാകുന്നതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു.
അതാത് താലൂക്ക് ഓഫീസുകളിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടത്താനിരിക്കുന്ന പട്ടയമേളയില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ അവലോകനമാണ് പട്ടയ അസംബ്ലിയില്‍ നടന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാ ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, കെ. ആര്. ജോജോ, ലിജി രതീഷ്, ബി ന്ദു പ്രദീപ്, ടി.വി. ലത, ഇരിങ്ങാലക്കുട ആര്‍ഡിഒ എം.സി. റെജില്‍, തഹസില്‍ദാര്‍ സിമേഷ് സാഹു വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പട്ടയ അസംബ്ലിയില്‍ സന്നിഹിതരായിരുന്നു.