ലയണ്‍സ് ഫെംഫെസ്റ്റ് ആരംഭിച്ചു
1538039
Sunday, March 30, 2025 7:08 AM IST
തൃശൂര്‍: ലയണ്‍ ലേഡി ക്ലബ് ഓഫ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ധനശേഖരാണാർഥം നടത്തുന്ന ഫെംഫെസ്റ്റ്, ഫുഡ് ഫെസ്റ്റ് എന്നിവ ആരംഭിച്ചു. രാവിലെ 10 മുതൽ രാത്രി ഒൻപതുവരെ മിഷൻ ക്വാർട്ടേഴ്സിലെ ലയണ്‍സ് കമ്യൂണിറ്റി ഹാളിലാണു ഫെസ്റ്റ്. ഇന്നു സമാപിക്കും.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില ഉദ്ഘാടനം നിർവഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടി. ജയകൃഷ്ണൻ ആദ്യ വില്പന നടത്തി. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാര്യർ, കൗണ്‍സിലർ സിന്ധു ചാക്കോള, ഏരിയ ചെയർപേഴ്സണ്‍ സോണിയ തോമസ്, ലേഡീസ് സർക്കിൾ പ്രസിഡന്റ് നിർമല മുരളീധരൻ, ജയശ്രീ അശോകൻ, റോസ്മി ജയിംസ് എന്നിവർ പ്രസംഗിച്ചു.
കാൻസർ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കുള്ള ധനസമാഹരണാർഥമാണ് ഫെംഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫാൻസി ഓർണമെന്റ്സ്, ചുരിദാറുകൾ, സാരികൾ, ഡ്രസ് മെറ്റീരിയൽസ്, ഹോം ഫുഡ്സ്, ബാഗുകൾ, ഹെർബൽ മെഡിസിനുകൾ, ചോക്ലേറ്റ്സ്, കേക്ക് തുടങ്ങിയവയുടെ മുപ്പതിലധികം സ്റ്റാളുകളാണു ഫെം ഫെസ്റ്റിൽ അണിനിരത്തിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.