ഇഫ്താർ സംഗമം സൗഹാർദത്തിന്റെ കൂടിച്ചേരലായി
1538020
Sunday, March 30, 2025 7:02 AM IST
കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദിൽ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താറിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് എൻ.എ. റഫീഖ് അധ്യക്ഷത വഹിച്ചു.
വി.ആർ. സുനിൽകുമാർ എംഎൽഎ, മുൻ എംപി ടി.എൻ. പ്രതാപൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, പ്രതിപക്ഷനേതാവ് ടി.എസ്. സജീവൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്. കൈസാബ്, കൗൺസിലർ വി.എം. ജോണി, ഡിവൈഎസ്പി വി.കെ. രാജു, കോട്ടപ്പുറം കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ, എവർ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനി എം.ഡി. സജീവൻ മാനടിയിൽ, ചേരമാൻ മസ്ജിദ് ചീഫ് ഇമാം ഡോ. സലിം നദവി, ഇമാം അബ്ദുൾ അസീസ് നിസാമി, മേത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.സി.പി. രമേശൻ, എസ്എൻഡിപി യൂനിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ, എൻഎസ്എസ് പ്രസിഡന്റ്് രാജശേഖരൻ,ഡിസിസി സെക്രട്ടറി ടി.എം. നാസർ തു ടങ്ങി നാനാതുറകളിലുള്ളവർ പങ്കെടുത്തു.