കൂടല്‍മാണിക്യക്ഷേത്രം ഇനി ഹരിത തീര്‍ഥാടനകേന്ദ്രം
1538169
Monday, March 31, 2025 1:16 AM IST
ഇരിങ്ങാലക്കുട: കൂടല്മാണിക്യക്ഷേത്രത്തെ ഹരിത തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു.
ശുചിത്വമാലിന്യ സംസ്കരണം, ജലസുരക്ഷ, ഊര്‍ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ദേവസ്വത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു. ഹരിതകര്‍മ മിഷനാണ് പരിശോധനകള്‍ക്കു നേതൃത്വം നല്‍കിയത്.
ദേവസ്വം ഓഫീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, അഡ്മിനിസ്ട്രേറ്റര്‍ കെ. ഉഷാനന്ദിനി എന്നിവര്‍ക്കു കൈമാറി.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജയ്സന് പാറേക്കാടന്‍, ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയകുമാര്‍, ഹരിത മിഷന് റിസോഴ്സ്പേഴ്സണ്‍ ശ്രീദ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ്കുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.