ത്യാഗരാജാർ പോളിടെക്നിക് കോളജിൽ വാർഷികാഘോഷവും യാത്രയയപ്പും
1538045
Sunday, March 30, 2025 7:14 AM IST
അളഗപ്പനഗർ: ത്യാഗരാജാർ പോളിടെക്നിക്കിൽ 69-ാം വാർഷികാഘോഷവും യാത്രയയപ്പും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് റിസർച്ച് ജോയിന്റ് ഡയറക്ടർ അനി അബ്രഹാം ഉദ്ഘാടനം ചെയ്തു. കോളജ് ഗവേണിംഗ് കൗണ്‍സിൽ ചെയർമാൻ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു.
സർവീസിൽനിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ എൻ.ജെ. സാബു, ഓഫീസ് അറ്റൻഡന്റ് ടി.പി. പോൾ എന്നിവരെ ആദരിച്ചു. ഫാ. ജോജോ എടത്തിരുത്തി, എം.പി. സെബി, പിടിഎ പ്രസിഡന്റ് കൃഷ്ണമണി, കെ.വി. അശോകൻ, നീരജ് കൃഷ്ണ, പി.ജി. മനോജ്, മിബി തോമസ്, സി.വി. വിബിൻ എന്നിവർ പ്രസംഗിച്ചു.