നാല്പതുമണിക്കൂര് ആരാധനയ്ക്കു തുടക്കമായി
1537488
Saturday, March 29, 2025 1:22 AM IST
ഒല്ലൂര്‍: സെന്റ് ആന്റണീസ് ഫൊ റോന പള്ളിയില്‍ 40 മണിക്കൂർ ആരാധനയ്ക്ക് തുടക്കമായി. പൊന്തിഫിക്കൽ ദിവ്യബലിക്ക് ആര്‍ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
ആരാധനയ്ക്ക് തുടക്കംകുറിച്ച് വിശുദ്ധ കുർബാന എഴുന്നള്ളിച്ച അരുളിക്ക ആർച്ച്ബിഷപ് വികാരി ഫാ. വർഗീസ് കുത്തൂരിനു കൈമാറി. തുടർന്നുനടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. വർഗീസ് കൂത്തൂർ, ഫാ. എഡ്വിൻ ഐനിക്കൽ, ട്രസ്റ്റിമാരായ പോൾ കുണ്ടുകുളം, എം.ഡി. ആന്റണി, റാഫി ചമ്മണം, സെബി വല്ലച്ചിറക്കാരൻ എന്നിവർ നേതൃത്വം നൽകി. രാവിലെ 9.30 മുതൽ തുടങ്ങിയ ആരാധനയ്ക്ക് കുടുംബകൂട്ടായ്മകൾ, സംഘടനകൾ എന്നിവർ നേതൃത്വം നൽകി. ഇന്നും നാളെയും ആരാധന തുടരും. നാളെ വൈകീട്ട് നാലിന് സമാപന തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ മോൺ. ജയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികത്വം വഹിക്കും.