മാലിന്യമുക്തപ്രഖ്യാപന സദസും വാർഡ്തല പ്രഖ്യാപനങ്ങളും
1538015
Sunday, March 30, 2025 7:02 AM IST
എസ്എൻ പുരം: മാലിന്യ മുക്തനവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ പൊതു ഇടങ്ങളിൽ നടത്തിയ ശുചീകരണ പ്രവത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ്് എം.എസ്. മോഹനൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനകീയ സഹകരണത്തോടെ നടത്തിവരുന്ന ശുചീകരണ പ്രവർത്തങ്ങളും മാലിന്യ മുക്ത വാർഡ് പ്രഖ്യാപന സദസുകളുടെയും വാർഡ്തല പ്രചാരണ സന്ദേശ റാലികളുടെയും ഉദ്ഘാടനവും നടന്നു.
വിവിധ വാർഡുകളിലെ പ്രവർത്തനങ്ങൾക്കു വാർഡ് മെമ്പർമാർ നേതൃത്വം നൽകി. സെക്രട്ടറി രഹന. പി. ആനന്ദ് പ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സി. ജയ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്, വാർഡ് മെമ്പർമാരായ മിനി പ്രദീപ്, പ്രസന്ന ധർമൻ, പ്രകാശിനി മുല്ലശേരി, ഇബ്രാഹിം കുട്ടി, സെറീന സഗീർ, രേഷ്മ വിപിൻ, സിഡിഎസ് ചെയർപേഴ്സൺ ആമിന അൻവർ, ജൂനിയർ സൂപ്രണ്ടന്റ് പി .എസ്. രതീഷ്, എൻ. എം. ശ്യാംലി തുടങ്ങിയവർ പങ്കെടുത്തു.